കൊഴുവനാലിലെ ജംഗ്ഷനുകള്‍ ഇനി പ്രകാശപൂരിതം
1544568
Tuesday, April 22, 2025 11:47 PM IST
കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്ത് മുഖേന നിര്‍വഹണം നടത്തിയ 40 മിനി മാസ്റ്റ് ലൈറ്റുകളിലൂടെ കൊഴുവനാല്‍ പഞ്ചായത്തിലെ മുഴുവന്‍ ജംഗ്ഷനുകളും പ്രകാശപൂരിതമായി. മൂന്നു വര്‍ഷത്തെ ഗാരണ്ടിയോടുകൂടിയ 150 വാട്ടിന്റെ മൂന്ന് എല്‍ഇഡി ലൈറ്റുകള്‍ അടങ്ങിയ 40 മിനി മാസ്റ്റ് ലൈറ്റുകള്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് സ്ഥാപിച്ചത്.
മിനി മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം കൊഴുവനാലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിച്ചു. കൊഴുവനാല്‍ പ്രദേശത്ത് സ്ഥാപിച്ച 40 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മം വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്, മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോൺ. ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു.