കാഞ്ഞിരപ്പള്ളിയെ വ്യവസായ സംരംഭകരുടെ ഹബ്ബാക്കി മാറ്റണം: ആന്റോ ആന്റണി എംപി
1544572
Tuesday, April 22, 2025 11:47 PM IST
കാഞ്ഞിരപ്പള്ളി: കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായപാര്‍ക്കിന്റെ നേത്യത്വത്തില്‍ പുതിയതും പഴയതുമായ സംരംഭകരുടെ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബറിന്റെ നാടായ കാഞ്ഞിരപ്പള്ളിയെ വ്യവസായകരുടെ ഒരു ഹബ്ബാക്കി മാറ്റണമെന്നും ആന്റോ ആന്റണി എംപി. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസംസ്കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റര്‍ രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എംഎസ്എംബി ഡയറക്ടര്‍ ജി.എസ്. പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീര്‍, പഞ്ചായത്തംഗങ്ങളായ നിസ സലീം, ആന്റണി മാര്ട്ടിന്, സുമേഷ് ആന്‍ഡ്രൂസ്, റിജോ വാളന്തറ, ബിജു ചക്കാല, ഉപജില്ലാ വ്യവസായ ഓഫീസര്‍ ഷിനോ ജേക്കബ്, ബ്ലോക്ക് വ്യവസായ ഓഫീസര്‍ കെ.കെ. ഫൈസല്‍, അജികുമാര്‍, ശ്രീനാഥ് പുന്നാംപറമ്പില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ക്ലസ്റ്റര്‍ രൂപീകരണത്തില്‍ 108 സംരംഭകര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ഏകദിന ശില്പശാലയും നടത്തി. പുതിയതും പഴയതുമായ സംരംഭകരുടെ സംശയങ്ങള്‍ക്ക് വ്യവസായവകുപ്പ് അധികൃതര്‍ മറുപടിയും നല്കി.