മാര്‍ക്കറ്റില്‍ മോരുംവെള്ളം വിതരണവുമായി മാതൃ-പിതൃവേദി പ്രവര്‍ത്തകര്‍
1545079
Thursday, April 24, 2025 6:56 AM IST
ചങ്ങനാശേരി: മാതൃ-പിതൃ വേദി ചങ്ങനാശേരി ഫൊറോനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലെ കുളത്തുങ്കല്‍ ബില്‍ഡിംഗില്‍ ആരംഭിച്ച തണ്ണീര്‍പന്തല്‍ നൂറു കണക്കിനാളുകള്‍ക്ക് ആശ്രയമാകുന്നു.
തണ്ണീര്‍പന്തലില്‍ മേയ് ഒമ്പതുവരെ മോരുംവെള്ളം വിതരണം ചെയ്യും. ആദ്യദിവസം ഫൊറോന സമിതി തണ്ണീർപന്തലിനു നേതൃത്വം നൽകി. രണ്ടാം ദിവസം മുതൽ ഫൊറോനാ പരിധിയിലെ ഇടവകകളിൽനിന്നുള്ള മാതൃ-പിതൃവേദി യൂണിറ്റുകളാണ് നേതൃത്വം നൽകുന്നത്. രാവിലെ 11നാണ് തണ്ണീര്‍പന്തൽ പ്രവർത്തനം തുടങ്ങുന്നത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി കത്തീഡ്രല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഷെറിന് കുറശേരിക്ക് മോരുംവെള്ളം നല്കി ഉദ്ഘാടനം നിർവഹിച്ചു. പിതൃവേദി ഫൊറോനാ പ്രസിഡന്റ് ജോര്‍ജി തേവലക്കര അധ്യക്ഷത വഹിച്ചു.
മാതൃവേദി പ്രസിഡന്റ് ആശ ജോസഫ്, ബിനോ ജോണ്‍, ലവ്ലി മാളേക്കല്‍, ഷിനോയ് സെബാസ്റ്റ്യന്‍, എബിന് ആന്റണി, സാനിയ റോബിന്, ജൈനമ്മ സജി, പ്രിന്‍സി ഷാജി, സാലി ജോജി, ടോണ്‍ ഐസക്, ഷൈല രാജു, വർഗീസ് മാമ്പറന്പില്, മാര്ട്ടിന് പുല്ലുകാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.