മാർപാപ്പയ്ക്കായി ഇന്ന് പാലാ രൂപതയിൽ പ്രത്യേക പ്രാർഥന
1544869
Wednesday, April 23, 2025 11:57 PM IST
പാലാ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണാര്‍ഥം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രലില്‍ അനുസ്മരണയോഗവും പ്രാര്‍ഥനാശുശ്രൂഷകളും ഉണ്ടായിരിക്കും. രൂപതയിലെ വൈദികരും പാസ്റ്ററൽ കൗണ്‍സില്‍ അംഗങ്ങളും അനുസ്മരണ യോഗത്തില്‍ പങ്കെടുക്കും.
26ന് എല്ലാ ഇടവക പള്ളികളിലും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒപ്പീസും ഉണ്ടായിരിക്കുമെന്ന് രൂപത കാര്യാലയത്തില്‍നിന്ന് അറിയിച്ചു.
കുറവിലങ്ങാട് പള്ളിയിൽ
കുറവിലങ്ങാട്: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്കായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ പ്രത്യേക പ്രാർഥാനാ ശുശ്രൂഷ നടത്തും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം 26നു വൈകുന്നേരം അഞ്ചിനാണ് വിശുദ്ധ കുർബാന അർപ്പണവും പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടത്തുന്നത്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെത്തുടർന്ന് ഫ്രാൻസിസ് പാപ്പാ ഏറ്റവും മധ്യസ്ഥത തേടിയിരുന്ന ദൈവമാതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തും.