നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു സമീപത്തുവച്ച് യുവാവിനു കുത്തേറ്റു
1544406
Tuesday, April 22, 2025 5:30 AM IST
കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു സമീപത്തു വച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് അക്രമി. കളക്ടറേറ്റിനു സമീപം താമസിക്കുന്ന ശിവദാസ് എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് ആക്രി പെറുക്കുന്ന സംഘത്തിൽപ്പെട്ടതാണ് പ്രതി. സ്റ്റേഡിയത്തിനു സമീപം അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇതുവഴി പോയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കത്തിവീശുകയുമായിരുന്നു. ഇതിനിടെയാണ് ഇതുവഴിപോയ ശിവദാസിന് കുത്തേറ്റത്. ഇതോടെ നാട്ടുകാർ ചേർന്ന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി കെട്ടിയിടുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി.