ജൽ ജീവൻ പദ്ധതി പൈപ്പിടീൽ: അടിവാരം-കൊടുങ്ങ-ഇളങ്കാട് റോഡ് തകർന്നു
1544565
Tuesday, April 22, 2025 11:47 PM IST
പൂഞ്ഞാർ: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടാനായി പൊട്ടിച്ച കല്ലുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരം-കൊടുങ്ങ-ഇളങ്കാട് റോഡരികിലാണ് പൊട്ടിച്ച കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത്.
അടിവാരം ടൗൺ മുതൽ വെട്ടുകല്ലുകുഴി വെള്ളച്ചാട്ടം വരെയുള്ള 200 മീറ്റർ ഭാഗത്താണ് കല്ല് കൂട്ടിയിട്ടിരിക്കുന്നത്. കല്ലുകൾ കിടക്കുന്നതിന്റെ മറുവശത്ത് വീടുകളുടെയും പുരയിടങ്ങളുടെയും കൽക്കെട്ടുകൾ ഉള്ളതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
ഇതുമൂലം അടിവാരം ടോപ്പ് വരെയുണ്ടായിരുന്ന ഏക ബസ് സർവീസ് നിർത്തി. ഇതോടെ യാത്രക്കാർ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കല്ല് പൊട്ടിച്ചുകൂട്ടിയിട്ട് അഞ്ചു മാസത്തോളമായി. നാട്ടുകാർ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നുമായില്ല.