അവാർഡ് തിളക്കത്തിൽ ആലീസ് ടീച്ചർ
1544570
Tuesday, April 22, 2025 11:47 PM IST
കാഞ്ഞിരപ്പള്ളി: അധ്യാപക ജീവിതത്തിൽനിന്ന് അഭിനയത്തിന്റെ അഭ്രപാളികളിലേക്കു കടന്നുവന്ന ആലീസ് ടീച്ചർ അവാർഡിന്റെ തിളക്കത്തിൽ. പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് നടൻ മാമുക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊന്പതാംമൈൽ കൂനമ്പാലയിൽ ആലീസ് ടീച്ചറിനെ തേടിയെത്തിയിരിക്കുന്നത്.
ഷാൻ ചാർളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രമായ പാത്തുമ്മയെ അവതരിപ്പിച്ചതിനാണ് ആലീസ് ടീച്ചറിന് സ്പെഷൽ ജൂറി അവാർഡ് ലഭിച്ചത്. കോഴിക്കോട് നടന്ന മാമുക്കോയ മെമ്മോറിയൽ നാഷണൽ ഡോക്കുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 920 ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കപ്പെട്ടത്.
31 വർഷത്തെ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ നിന്നാണ് ആലീസ് ടീച്ചർ വിരമിച്ചത്. ഭർത്താവ്: തോമസ് മാത്യു, മകൻ: കെവിൻ തോമസ്.