റോളർ സ്പോർട്സിൽ പരിശീലനം നേടാൻ ഗ്രാമപ്രദേശത്തെ കുട്ടികളും
1544805
Wednesday, April 23, 2025 7:11 AM IST
തലയോലപ്പറമ്പ്: അന്താരാഷ്ട്ര കായിക വേദിയിൽ തരംഗമായ റോളർ സ്പോർട്സിൽ പരിശീലനം നേടാൻ ഗ്രാമപ്രദേശത്തെ കുട്ടികളും.
വൈക്കം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് സ്കൂളിൽ മുൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബിന്റെ ശിക്ഷണത്തിൽ 40 വിദ്യാർഥികളാണ് ഇപ്പോൾ റോളർ സ്പോർട്സിലും ഫുട്ബോളിലുമായി പരിശീലനം നടത്തുന്നത്.
തലയോലപ്പറമ്പ് സിഐ ബിബിൻ ചന്ദ്രനാണ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത, ഹെഡ്മിസ്ട്രസ് സി. മായാദേവി, സ്കൂൾ പിടിഎ പ്രസിഡന്റ് ടി.എസ്. താജു, എസ്എംസി ചെയർമാൻ എം.എസ്. തിരുമേനി, സ്റ്റാഫ് സെക്രട്ടറി ടി.എസ്. ഫെബി,
കെഎസ്ഇബി വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരി, ശ്രീനിധി, മുഖ്യ പരിശീലകൻ ജോമോൻ ജേക്കബ്, കായികാധ്യാപിക രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.