മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയം ഇന്ന്
1544796
Wednesday, April 23, 2025 7:03 AM IST
മണർകാട്: ദേവീ ക്ഷേത്രത്തിലെ പത്താമുദയ ദിനമായ ഇന്നു പുലർച്ചെ രണ്ടിന് നട തുറന്നു. വിശേഷാൽ പൂജകൾക്ക് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയും മേൽശാന്തി താന്നിയിൽ ഇല്ലം ശ്രീകുമാര ശർമയും കാർമികത്വം വഹിച്ചു.
രാവിലെ ആറിനു കലംകരിയ്ക്കൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതൽ ദേശവഴികളിൽനിന്ന് കുംഭകുട ഘോഷയാത്ര, 3.30-ന് ക്ഷേത്രത്തിൽനിന്ന് വടക്കേ ആൽത്തറയിലേക്ക് എഴുന്നള്ളത്ത് നടക്കും. വൈകുന്നേരം 4.30 ന് കുംഭകുട അഭിഷേകം, രാത്രി 10 മുതൽ തൂക്കം.
ഗരുഡൻ വഴിപാടുകൾ നടക്കും. തുടർന്ന് കളിത്തട്ടിൽ ഗരുഡൻ കേളി, കളിത്തട്ടിൽ പറവ നടക്കും. പുലർച്ചെ ചരിത്ര പ്രസിദ്ധമായ 11 ഗരുഡൻ നടക്കും.