കുറവിലങ്ങാട് മുത്തിയമ്മയെ ഏറ്റുവാങ്ങിയ ഫ്രാൻസിസ് പാപ്പാ
1544564
Tuesday, April 22, 2025 11:47 PM IST
കുറവിലങ്ങാട്: കുറവിലങ്ങാടിന്റെ ഹൃദയം ഫ്രാൻസിസ് പാപ്പായെക്കുറിച്ചുള്ള ഓർമകളാൽ സമൃദ്ധം. കുറവിലങ്ങാട് പള്ളിയിൽ അസി. വികാരിയായി സേവനം ചെയ്ത് ഉപരിപഠനത്തിനായി റോമിലേക്കു പോയ റവ.ഡോ. ഇമ്മാനുവൽ പാറേക്കാട്ടാണ് കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ഫ്രാൻസിസ് പാപ്പായ്ക്കു സമ്മാനിച്ചത്.
പാലാ രൂപതയുടെ ഇപ്പോഴത്തെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ കുറവിലങ്ങാട് ആർച്ച്പ്രീസ്റ്റായിരിക്കേയാണ് കുമ്പിൾ തടിയിൽ തീർത്ത മുത്തിയമ്മയുടെ തിരുസ്വരൂപം മാർപാപ്പയ്ക്കായി ക്രമീകരിച്ചത്.
കുറവിലങ്ങാട്ട് ആദ്യ നൂറ്റാണ്ടിൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യവും ലോകചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണഭൂമിയെന്നതും രേഖപ്പെടുത്തിയാണ് തിരുസ്വരൂപം ഒരുക്കി നൽകിയത്.