സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം: പ്രമോദ് പുഴങ്കര
1544405
Tuesday, April 22, 2025 5:30 AM IST
മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രമോദ് പുഴങ്കര. സമരങ്ങളിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ സമരങ്ങളോട് ഇപ്പോള്‍ അസഹിഷ്ണുതയാണ് പുലർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി.
സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി പന്തല്‍കെട്ടി മാടപ്പള്ളിയില്‍ ആരംഭിച്ച സത്യഗ്രഹ സമരത്തിന്റെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി, കുഞ്ഞുകോശി പോള്‍, വി.ജെ. ലാലി, സലീം പി. മാത്യു, ഫാ. വി.എം. മാത്യു, എസ്. രാജീവന്, കെ. ശൈവപ്രസാദ്, മിനി കെ. ഫിലിപ്പ്, തോമസ് കെ. മാറാട്ടുകളം, റോസ്ലിന് ഫിലിപ്പ്, അരുണ്‍ ബാബു, പി.എം. മോഹനന്‍പിള്ള, പി.എ. സാലി, സൈന തോമസ്, സണ്ണി എത്തയ്ക്കാട്ട്, ഷിബു ഏഴേപുഞ്ചയില്‍, എസ്. രാധാമണി എന്നിവര്‍ പ്രസംഗിച്ചു.