ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ധന്യതയിൽ ചങ്ങനാശേരിക്കാര്‍
1544404
Tuesday, April 22, 2025 5:30 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ച് അനുഗ്രഹം നേടാന്‍ ലഭിച്ച നിമിഷത്തെ ധന്യതയോടെ സ്മരിച്ച് ചങ്ങനാശേരിക്കാര്‍.
ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിനായി വത്തിക്കാനിലെത്തി യപ്പോഴാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും ലോകാരാധ്യനുമായ ഫ്രാന്‍സിസ് പാപ്പായെ കാണാനും അനുഗ്രഹം വാങ്ങാനും ചങ്ങനാശേരിക്കാരായ ഒട്ടേറെപ്പേര്‍ക്ക് അവസരം ലഭിച്ചത്.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍ എന്നിവരാണ് സംഘത്തെ നയിച്ചത്.
മുന്‍ കൂരിയ അംഗങ്ങളായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജയിസ് പാലയ്ക്കല്‍, ഫാ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ഐസക് ആലഞ്ചേരി, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. റൂബിള്‍രാജ് തുടങ്ങി നൂറോളം പേര്‍ക്കാണ് ഫ്രാൻസിസ് പാപ്പായെ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചത്.