ഫ്രാന്‍സിസ് പാപ്പാ അനുസ്മരണം
1545078
Thursday, April 24, 2025 6:56 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് പാപ്പായുടെ വിയോഗത്തില്‍ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ദുഃഖം രേഖപ്പെടുത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എം. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ.ടി. റാംസേ, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോസി കല്ലുകളം, കെ.പി. മാത്യു, സണ്ണി ചിറവാലയില്, എബിന് ആന്റണി, മേരിക്കുട്ടി പാറക്കടവില്‍, ലൗലി മാളിയേക്കല്‍, ജെമിനി കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ചങ്ങനാശേരി ഫൊറോന കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സൈബി അക്കര, ഡോ. ജിന്‍സി ജോസഫ്, ഷിജോ ജേക്കബ്, റോഷന് ചെന്നിക്കര എന്നിവര്‍ പ്രസംഗിച്ചു.
പായിപ്പാട്: ലൂര്‍ദ്മാതാ പള്ളിയില്‍ എകെസിസിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം നടത്തി. വികാരി ഫാ. ജോര്‍ജ് നൂഴായ്ത്തടം അനുസ്മരണ സന്ദേശം നല്കി. പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. സോജി കൈലാത്ത്, സിസ്റ്റര്‍ മേരി ടോം, സിസ്റ്റര്‍ തെരേസ്, മെര്ലിന് വട്ടപ്പറമ്പില്‍, ജോര്‍ജുകുട്ടി ആറ്റാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.