ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
1544527
Tuesday, April 22, 2025 10:31 PM IST
പാലാ: എറണാകുളത്ത് തിങ്കളാഴ്ച രാത്രിയിലുണ്ടായ ബൈക്ക് അപകടത്തില്‍ മുത്തോലി സ്വദേശിയായ യുവാവ് മരിച്ചു. ഓമലകത്ത് ജോയി - റൂബി ദമ്പതികളുടെ മകന് ജോയല്‍ ജോയി (27) ആണ് മരിച്ചത്.
ജോയല്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് 11ന് ഭവനത്തില്‍ ശുശ്രൂഷകളോടെ ആരംഭിച്ച് മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍.
പിതാവ് ജോയി ദീപിക ദിനപത്രത്തിന്റെ ഏജന്റും അമ്മ റൂബി ജോസ് ളാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെംബറുമാണ്. സഹോദരി: സാറാ ജോയി (വിദ്യാർഥിനി, പാലാ സെന്റ് തോമസ് കോളജ്).