തിരുനാൾ മാറ്റിവച്ചു
1544803
Wednesday, April 23, 2025 7:11 AM IST
തലയോലപ്പറമ്പ്: ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹ വിയോഗത്തെത്തുടർന്ന് തലയോലപ്പറമ്പ് പള്ളിയിൽ 25 മുതൽ 27വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ മെയ് ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി ഇടവക വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു.
27ന് രാവിലെ ഏഴിന് നടക്കുന്ന കുർബാനയ്ക്ക് ശേഷം ഇടവകയുടെ നേതൃത്വത്തിൽ മൗനജാഥയും തുടർന്ന് പാരിഷ് ഹാളിൽ തലയോലപ്പറമ്പ് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും നടക്കും. 27ന് രാവിലെ 8.30ന് പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കില്ലെന്നും വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു.