കോ​​ട്ട​​യം: പാ​​റ​​മ്പു​​ഴ​​യി​​ലും പ​​രി​​സ​​ര​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക​​ഞ്ചാ​​വ് വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ന്ന​​തി​​നെ​​ത്തി​​യ മൂ​​ന്നു യു​​വാ​​ക്ക​​ളെ എ​​ക്‌​​സൈ​​സ് സം​​ഘം പി​​ടി​​കൂ​​ടി. പാ​​റ​​മ്പു​​ഴ ചു​​ങ്ക​​ത്ത് മാ​​ലി​​യി​​ൽ അ​​ഖി​​ലേ​​ഷ് ജി.​ ​കു​​മാ​​ർ (27) വി​​ജ​​യ​​പു​​രം പാ​​റ​​മ്പു​​ഴ കൊ​​ല്ല​​റ​​ക്കു​​ഴി​​യി​​ൽ അ​​രു​​ൺ കെ.​ ​ബാ​​ല​​ൻ (28) , തി​​രു​​വാ​​ർ​​പ്പ് കു​​റ​​യ​​ൻ​​കേ​​രി​​ൽ വീ​​ട്ടി​​ൽ കെ.​​പി. ശ്രീ​​ജി​​ത്ത് (31) എ​​ന്നി​​വ​​രെ​​യാ​​ണ് പാ​​മ്പാ​​ടി എ​​ക്‌​​സൈ​​സ് റേ​​ഞ്ച് സം​​ഘം പി​​ടി​​കൂ​​ടി​​യ​​ത്.​

വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി ക​​ഞ്ചാ​​വ് വി​​ൽ​​പ്പ​​ന ന​​ട​​ക്കു​​ന്ന​​താ​​യി പാ​​മ്പാ​​ടി എ​​ക്‌​​സൈ​​സ് സം​​ഘ​​ത്തി​​നു വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് എ​​ക്‌​​സൈ​​സ് സം​​ഘം വ്യാ​​പ​​ക​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.

ഇ​​തേ​ത്തു​​ട​​ർ​​ന്ന് പു​​ത്തേ​​ട്ട് പ​​ടി​​യി​​ൽ മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്രം ഭാ​​ഗ​​ത്തു​നി​​ന്ന് അ​​ഞ്ച് ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി അ​​രു​​ൺ കെ. ​​ബാ​​ല​​നെ എ​​ക്‌​​സൈ​​സ് സം​​ഘം പി​​ടി​​കൂ​​ടി. ഇ​​തി​​നു സ​​മീ​​പ​​ത്ത് ത​​ന്നെ​​യു​​ള്ള പെ​​രി​​ങ്ങ​​ള്ളൂ​​ർ എ​​ൽ​​പി​ സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്തു​നി​​ന്ന് 15 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി അ​​ഖി​​ലേ​​ഷി​​നെ​യും 10 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി ശ്രീ​​ജി​​ത്തി​​നെ​യും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​ഖി​​ലേ​​ഷി​​നും അ​​രു​​ണി​​നും പാ​​മ്പാ​​ടി എ​​ക്‌​​സൈ​​സ് റേ​​ഞ്ച് ഓ​​ഫീ​​സി​​ൽ മു​​ൻ​​പും ക​​ഞ്ചാ​​വ് കേ​​സു​​ക​​ളു​​ണ്ട്. പ​​രി​​ശോ​​ധ​​ന​​യ്ക്ക് എ​​ക്‌​​സൈ​​സ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ പി.​​ജെ. ടോം​​സി അ​​സി.​ എ​​ക്‌​​സൈ​​സ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ കെ.​​എ​​ൻ. അ​​ജി​​ത്കു​​മാ​​ർ, പ്രി​​വ​​ന്‍റീ​വ് ഓ​​ഫീ​​സ​​ർ സി.​​എ. അ​​ഭി​​ലാ​​ഷ്, സി​​വി​​ൽ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ർ ഷെ​​ബി​​ൻ ടി.​ ​മാ​​ർ​​ക്കോ​​സ്, വ​​നി​​താ സി​​വി​​ൽ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ർ ആ​​ശാ​​ല​​ത എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.