ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1544797
Wednesday, April 23, 2025 7:03 AM IST
പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സൺഡേ സ്കൂളിന്റെയും പിവൈപിഎയുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സെന്റർ പ്രസിഡന്റ്പാസ്റ്റർ സാംദാനിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
പിവൈപിഎ സെക്രട്ടറി കെസിയ മേരി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവ. ഷിബു കെ. മാത്യു, തോമസ് ചെറിയാൻ, കൊച്ചുമോൻ തോപ്പിൽ, കെവിൻ ഫിലിപ്പ് സാബു, യോശുവ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.എ. വർഗീസ് അധ്യക്ഷനായിരുന്നു.