ലൈംഗികാതിക്രമം: വയോധികന് മൂന്നുവര്‍ഷം കഠിനതടവ്
1545073
Thursday, April 24, 2025 6:56 AM IST
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോടു ലൈംഗികാതിക്രമം കാട്ടിയ വയോധികന് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. മലപ്പുറം പൂക്കോട് നെല്ലാട് വീട്ടില്‍ സുബ്രഹ്മണ്യനെയാണ് (63) പത്തനംതിട്ട അതിവേഗസ്പെഷല് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
മലപ്പുറത്തുനിന്നും അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവില്‍ നിന്നും ദുരനുഭവമുണ്ടായത്. 2023 ഡിസംബര്‍ 22ന് പുലര്‍ച്ചെ മൂന്നിന് നടപ്പന്തലില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. പിതാവ് മലപ്പുറം കുളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പിന്നീട് കേസ് പരാതികാസ്പദമായ സ്ഥലപരിധി ഉള്‍പ്പെടുന്ന പമ്പ പൊലിസിന് കൈമാറുകയും ചെയ്തു. അന്നത്തെ എസ്ഐ ബി. എസ്. ആദര്‍ശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .