കാറുകൾ കൂട്ടിയിടിച്ച് അപകടം
1545072
Thursday, April 24, 2025 6:48 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ എതിരേവന്ന കാറുമായി കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കുറുപ്പന്തറ ആറാംമൈലിലാണ് അപകടം.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. മുട്ടുചിറ ഭാഗത്തുനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന വാഗണര്‍ കാര്‍ നിയന്ത്രണംവിട്ട് കുറുപ്പന്തറ ഭാഗത്തുനിന്നു വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.
വാഗണര്‍ കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം 15 മിനിറ്റ് തടസപ്പെട്ടു.