തക്കാളിയുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞു
1545067
Thursday, April 24, 2025 6:48 AM IST
കോട്ടയം: തക്കാളിയുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞു റോഡ് നിറയെ തക്കാളി. ഇന്നലെ പുലര്‍ച്ചെ എംസി റോഡില്‍ കോട്ടയം എസ്എച്ച് മൗണ്ട് ജംഗ്ഷനിലാണ് തക്കാളിവണ്ടി മറിഞ്ഞത്. മൈസൂരില്‍നിന്നു തക്കാളിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു പിക്കപ്പ് വാന്‍. അലക്ഷ്യമായി പാഞ്ഞുവന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറിഞ്ഞ പിക്കപ്പ് വാനിലുണ്ടായിരുന്ന തക്കാളി മുഴുവന്‍ റോഡില്‍ നിരന്നു. രാവിലെ നാട്ടുകാരും സമീപവാസികളും റോഡില്‍ നിരന്ന തക്കാളി പെറുക്കിയെടുത്തു.
ഏതാനു നാളുകള്‍ക്ക് മുമ്പ് എസ്എച്ച് മൗണ്ടിനു സമീപം ചെമ്പരത്തിമൂട്ടില്‍ കോഴിയുമായി പോയ ലോറി മറിഞ്ഞിരുന്നു. അന്നു റോഡില്‍ വീണ കോഴികളെ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു.