കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Tuesday, October 22, 2024 5:35 AM IST
അ​ടൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ൽ ഇ​ടി​ച്ച് പ്ര​വാ​സി​യാ​യ യു​വാ​വ് മ​രി​ച്ചു. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി വി​ജി​ത്ത് ഭ​വ​നി​ൽ വി​ജി​ത്താ​ണ് (32) മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12.15 ഓ​ടെ കെ​പി റോ​ഡി​ൽ തെ​ങ്ങും​താ​ര ജം​ഗ്ഷ​നി​ൽ​നി​ന്ന പ​ഞ്ഞി​മ​ര​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണം.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു നൂ​റ​നാ​ട്ട് വീ​ട്ടി​ലേ​ക്കുള്ള വ​ഴി​യാ​ണ് കാ​ർ റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള മ​ര​ത്തി​ലി​ടി​ച്ച​ത്. സൗ​ദി​യി​ൽ പ്ലം​ബ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന വി​ജി​ത്ത് ഒ​ന്ന​ര മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ൽ വി​ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.