പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ തീ​ര്‍​ഥാ​ട​ക​ന്‍ മു​ങ്ങി​മ​രി​ച്ചു
Monday, October 21, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം കി​ഴ​ക്കു​വാ​ര സ്വ​ദേ​ശി ആ​ഷി​ലാ​ണ് (22) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ റാ​ന്നി മാ​ട​മ​ണ്‍ ക​ട​വ് ക്ഷേ​ത്ര​ത്തോ​ടു​ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഒ​മ്പ​തം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ആ​ഷി​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​യ​ത്. ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന വ​ഴി മാ​ട​മ​ണ്‍ ക​ട​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഒ​മ്പ​തം​ഗ സം​ഘം.


എ​ല്ലാ​വ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്. കു​ളി​ക്കാ​നി​റ​ങ്ങി​യ സ​മ​യ​ത്ത് കാ​ല്‍​വ​ഴു​തി ആ​ഷി​ല്‍ ക​യ​ത്തി​ലേ​ക്ക് താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. റാ​ന്നി പോ​ലീ​സി​ലം ഫ​യ​ർ ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.