പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
Tuesday, October 22, 2024 5:34 AM IST
പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ നീ​തി​പൂ​ർ​വ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ.

ന​ല്ല​വ​രാ​യി ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബം ന​ട​ത്തു​ന്ന നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും ബി​ജു ഉ​മ്മ​ൻ അ​റി​യി​ച്ചു.

തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ മ​ല​യാ​ല​പ്പു​ഴ​യി​ലെ ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭ​വ​ന​ത്തി​ൽ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.


ന​വീ​ൻ ബാ​ബു സ​ത്യ​സന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ: മാ​ർ മി​ലി​ത്തി​യോ​സ്

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​രി​ൽ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു തി​ക​ച്ചും സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്.

ന​വീ​നു​മാ​യി കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള കു​ടും​ബ ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത ഏ​റെ ദുഃ​ഖി​പ്പി​ക്കു​ന്ന​താ​യും ഇ​ന്ന​ലെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ർ മി​ലി​ത്തി​യോ​സ് പ​റ​ഞ്ഞു. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌ഫാ. ​ഗീ​വ​ർ​ഗീ​സ് സ​ഖ​റി​യ, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, ബി​നു വാ​ഴ​മു​ട്ടം എ​ന്നി​വ​രും മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.