ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​ടെ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Tuesday, October 22, 2024 5:35 AM IST
ആ​റ​ന്മു​ള: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ പ​ണ​വും ഫോ​ണും ക​വ​ർ​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള മാ​ല​ക്ക​ര താ​ന്നി​ക്കു​ന്നി​ല്‍ അ​ഭി​ല്‍ രാ​ജ് (26), ആ​റ​ന്മു​ള കി​ട​ങ്ങ​ന്നൂ​ര്‍ നീ​ര്‍​വി​ളാ​കം പ​ടി​ഞ്ഞാ​റേ​തി​ല്‍ എം.​എ.​ജി​തി​ന്‍​കു​മാ​ര്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ആ​റ​ന്മു​ള കി​ട​ങ്ങ​ന്നൂ​ര്‍ മ​ണ​പ്പ​ള്ളി സ്റ്റാ​ന്‍​ഡി​ല്‍ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന വ​ല്ല​ന എ​രു​മ​ക്കാ​ട് ര​മ്യാ​ഭ​വ​നി​ല്‍ രാ​ജ​പ്പ​ന്‍റെ (68) പോ​ക്ക​റ്റി​ല്‍ നി​ന്നാ​ണ് 500 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്.

ക​ഴി​ഞ്ഞ 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. രാ​ജ​പ്പ​ന്‍റെ അ​രി​കി​ലെ​ത്തി​യ ര​ണ്ടു​പേ​രും അ​ന്പ​തു രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ പോ​ക്ക​റ്റി​ൽ​നി​ന്ന് 500 രൂ​പ​യും ഫോ​ണും ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി. പി​ന്നീ​ട് ഇ​വ​ർ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പെ​ട്ടു.


ന​ഷ്ട​പ്പെ​ട്ട ഫോ​ൺ അ​ഭി​ൽ​രാ​ജ് പു​തി​യ സിം ​കാ​ർ​ഡി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ത്തെ വേ​ഗ​ത്തി​ൽ പി​ടി​കൂ​ടാ​നാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളി​ല്‍​നി​ന്നും മൊ​ബൈ​ല്‍ പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തേ ആ​റ​ന്മു​ള​യി​ല​ട​ക്കം മ​റ്റു ചി​ല കേ​സു​ക​ളി​ൽ അ​ഭി​ൽ​രാ​ജ് പ്ര​തി​യാ​ണ്.