തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, October 20, 2024 4:13 AM IST
പ​ത്ത​നം​തി​ട്ട: നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു​ള്ള അ​വ​സ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലും എ​ത്തി​ച്ച് വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക ല​ക്ഷ്യ​മെ​ന്ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നും സം​സ്ഥാ​ന സ്‌​കി​ല്‍ സെ​ക്ര​ട്ടേറിയറ്റു​മാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍​സ് എ​ക്സ​ല​ന്‍​സ് (കെ​യ്‌​സ്) ജി​ല്ല​യി​ലെ നൈ​പു​ണ്യ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ട​പ്പി​ച്ച ജി​ല്ലാ​ത​ല സ​മ്മി​റ്റ് തി​രു​വ​ല്ല ക്ല​ബ് സെ​വ​ന്‍ ഹോ​ട്ട​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.


നൈ​പു​ണ്യ വി​ക​സ​നം ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​കേ​ണ്ട​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു​ള്ള പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ത്യു ടി ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​ന്നു. കെ​യ്സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീസ​ര്‍ ടി​വി. വി​നോ​ദ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ താ​ക്കൂ​ര്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നിംഗ് ഓ​ഫി​സ​ര്‍ ജി. ​ഉ​ല്ലാ​സ്, കെ​യ്സ് സ്‌​കി​ല്‍ കോ​ണ്‍​വെ​ര്‍​ജെ​ന്‍​സ് വി​ഭാ​ഗം മാ​നേ​ജ​ര്‍ പി. ​അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.