ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, October 20, 2024 4:13 AM IST
അ​മ്പ​ല​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു സ്കൂട്ടർ യാത്രികനാ യ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പു​ന്ന​പ്ര​കാ​ര്‍​മ​ല്‍ പോ​ളി മൂ​ന്നാം വ​ര്‍​ഷ ഓ​ട്ടോ​മൊ​ബൈ​ല്‍ വി​ദ്യാ​ര്‍​ഥി ഹ​രി​പ്പാ​ട് ചെ​റു​ത​ന ആ​നാ​രി മാ​മ്പ​ല​ശേ​രി ജ​യകു​മാ​റി​ന്‍റെ മ​ക​ന്‍ സ​ഞ്ജു (21) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ വ​ള​ഞ്ഞ​വ​ഴി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ല്‍ നിയ​ന്ത്ര​ണം തെ​റ്റി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ത​ല​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഞ്ജു​വി​നെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.


പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം കാ​ര്‍​മ​ല്‍ പോ​ളി​ടെ​ക്നി​ക്കി​ല്‍ പൊ​തു​ദ​ര്‍​ശ​ത്തി​നു വച്ചു. പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ല്‍.

കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​ണ് സ​ഞ്ജുവി​ന്‍റെ പി​താ​വ് ജ​യ​കു​മാ​ര്‍. മാ​താ​വ് സ്മി​ത ആ​ല​പ്പു​ഴ എ​സ്ഡി​വി സ്‌​കൂ​ള്‍ അ​ധ്യാ​പി​കയാണ്​. ക​ള​ര്‍കോ​ട് എ​സ്ഡി കോ​ള​ജ് ഡി​ഗ്രി വി​ദ്യാ​ര്‍​ഥി അ​ഞ്ജു ഏ​ക സ​ഹോ​ദ​രി​യാ​ണ്.