പാ​റ​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി
Sunday, October 20, 2024 4:25 AM IST
തി​രു​വ​ല്ല:​ തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ല്ല​പ്പ​ള്ളി പാ​റ​ക്ക​ട​വ് പാ​ലം പു​തു​ക്കി​യ രൂ​പ​ക​ല്പ​ന പ്ര​കാ​രം നി​ർ​മി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം ​എ​ൽഎ ​അ​റി​യി​ച്ചു. 2016ൽ ​കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം പത്തു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് 2017ൽ 9.35 ​കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി​യും 2019ൽ 9.32 ​കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു.

പ്ര​വൃ​ത്തി ഏഴു ത​വ​ണ ടെ​ൻഡർ ചെ​യ്തെങ്കി​ലും ആ​ദ്യ ത​വ​ണ​ക​ളി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യും പി​ന്നീ​ട് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ടെ​ൻഡറി​ലെ തു​ക അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ലും ടെ​ൻഡറു​ക​ൾ ഒ​ന്നുംത​ന്നെ ഫ​ല​ക​ര​മാ​യി​ല്ല.

പി​ന്നീ​ട് ഒ​രു ക​രാ​റു​കാ​ര​ൻ 9.59 കോ​ടി രൂ​പ​യ്ക്ക് സ​മ​ർപ്പി​ച്ച ദ​ർ​ഘാ​സ്, ടെ​ൻഡര്‍ അ​പ്രൂ​വ​ൽ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച് പ​ണി​ക​ൾ ഏ​ൽ​പ്പി​ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും പ്ര​സ്തു​ത ക​രാ​റു​കാ​ര​ന്‍ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കാ​ൻ എ​ത്താ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ ​ടെ​ൻഡ​റും റ​ദ്ദു ചെ​യ്യ​പ്പെ​ട്ടു.


നി​ര​ന്ത​രം ടെ​ൻഡ​ർ ചെ​യ്തി​ട്ടും പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, കി​ഫ്‌​ബി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പാ​ല​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് എംഎ​ൽഎ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു ജിഎ​സ്ടി, ​പു​തു​ക്കി​യ നി​ര​ക്കു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി പു​തു​താ​യി ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 11.78 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി​യും ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച​തി​നാ​ൽ ഉ​ട​ൻ ടെ​ൻഡർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രു​ന്ന​താ​യി എംഎ​ൽഎ ​അ​റി​യി​ച്ചു.

അ​ടു​ത്ത​യാ​ഴ്ചത​ന്നെ ടെ​ൻ​ഡ​ർ വി​ളി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.