യു​വ​തി​ക്കും അ​നു​ജ​നും മ​ർ​ദനം: മു​ൻ ഭ​ർ​ത്താ​വ് പി​ടി​യി​ൽ
Monday, October 21, 2024 4:18 AM IST
മ​ല്ല​പ്പ​ള്ളി: വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​ലെ വി​രോ​ധ​ത്താ​ൽ യു​വ​തി​യേ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ച കേ​സി​ൽ മു​ൻ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ന്ന​ന്താ​നം പാ​ലി​ക്കാ​ത്ത​കി​ടി പൂ​ങ്കോ​ട്ട​മ​ണ്ണി​ൽ വീ​ട്ടി​ൽനി​ന്നും, ഏ​ലി​യാ​സ് ക​വ​ല​യ്ക്കു സ​മീ​പം താ​ഴ​ത്തെ​ക്കൂ​ട​ത്തി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ബി.​ആ​ർ. രാ​ഹു​ലാ​ണ് (29) കീ​ഴ്‌വായ്പുർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.


മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് ചേ​ർ​ത്തോ​ട് പു​ളി​ഞ്ചി​മൂ​ട്ടി​ൽ ആ​ൽ​വി ഏ​ബ്ര​ഹാ​മി(23)​നും 17 വ​യ​സു​ള്ള സ​ഹോ​ദ​ര​നു​മാ​ണ് ക​ഴി​ഞ്ഞ ഒ​ന്നി​നു വൈ​കു​ന്നേ​രം മ​ർ​ദ​ന​മേ​റ്റ​ത്.