ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ​ക്ക് സ​ർ​ക്കാ​ർജോ​ലി ന​ൽ​ക​ണം: ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത
Sunday, October 20, 2024 4:13 AM IST
പ​ത്ത​നം​തി​ട്ട: ന​വീ​ൻ ബാ​ബു​വി​ന്‍റെ മൂ​ത്ത​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർജോ​ലി ന​ൽ​ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത.​മ​ല​യാ​ല​പ്പു​ഴ​യി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി​യി​ൽ ആ​ശ​ങ്ക ഏ​റെ​യു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ വാ​ക്കു​ക​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണം. അ​ത് മ​റ്റൊ​രാ​ൾ​ക്ക് മു​റി​വേ​ൽ​ക്കു​ന്ന​ത​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യ​ണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


​സെ​ക്ര​ട്ട​റി റ​വ. ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, പിആ​ർഒ ബാ​ബു​ജി ഈ​ശോ എ​ന്നി​വ​രും മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കൊപ്പം ഉ​ണ്ടാ​യി​രു​ന്നു.