കാ​ണാ​താ​യ യു​വാ​വി​നെ ഹൈ​ദ​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി
Monday, October 21, 2024 4:24 AM IST
ആ​റ​ന്മു​ള: 2023 ജ​നു​വ​രി 25ന് ​രാ​ത്രി വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ ഹൈ​ദ​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര മ​റ്റ​ത്താ​യി ശി​വ​ൻ എ​ന്നു വി​ളി​ക്കു​ന്ന മ​നീ​ഷി(23)​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

29 ന് ​വീ​ട്ടു​കാ​ർ ആ​റ​ന്മു​ള പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത്, ലൂ​ക്ക്ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഒ​പ്പം യാ​ത്ര ചെ​യ്ത​യാ​ളു​ടെ ഫോ​ണി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു സം​സാ​രി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ വി​വ​ര​മ​റി​യു​ന്ന​ത്.


വീ​ട്ടു​കാ​ർ ആ​റ​ന്മു​ള പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ശേ​ഷം അ​ങ്ങോ​ട്ട് പു​റ​പ്പെ​ട്ടു. മ​നീ​ഷി​നെ ഹൈ​ദ​രാ​ബാ​ദ് ഫ​ലാ​ഖ്നാ​മ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റെ​യി​ൽ​വേ പോ​ലീ​സ് മ​നീ​ഷി​നെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.