ഹോ​ട്ട​ലി​ൽ അ​ക്ര​മം: റി​മാ​ൻ​ഡി​ലാ​യ കു​റ്റാ​രോ​പി​ത​ർ​ക്ക് ജാ​മ്യം
Sunday, October 20, 2024 4:25 AM IST
ചെ​ങ്ങ​ന്നൂ​ർ: മു​ണ്ട​ൻ​കാ​വി​ലെ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും വ​നി​താ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കൈ​യേറ്റം ചെ​യ്യു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മൂ​ന്നു പേ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് വ​ലി​യ​വീ​ട്ടി​ൽ സു​ധീ​ഷ് വ​ലി​യ​വീ​ട​ൻ (51), അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ജി​ജോ​മോ​ൻ ജോ​സ് (49), മ​ക​ൻ ജെ​റി (18) എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് പ​റ​ഞ്ഞു.


ഹോ​ട്ട​ലു​ട​മ​യെ തെ​ര​ഞ്ഞെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. സ്ഥല​ത്തെ​ത്തി​യ പോ​ലീ​സ് അ​ക്ര​മി​ക​ളി​ൽ മൂന്നു പേ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടു.