ശ​ബ​രി​മ​ല തു​ലാ​മാ​സ പൂ​ജ: വെ​ര്‍​ച്വ​ല്‍ ‍ ക്യൂ ബു​ക്കിം​ഗ് 52,000 ക​വി​ഞ്ഞു
Sunday, October 20, 2024 4:13 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തു​ലാ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ന്ന ശേ​ഷം ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു​ള്ള തി​ര​ക്ക് കൂ​ടു​ന്നു. ഇ​ന്ന​ല​ത്തെ വെ​ര്‍​ച്വ​ല്‍ ‍ ക്യൂ ​ബു​ക്കിം​ഗ് 52,000 ക​ട​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളേക്കാ​ൾ ഇ​തു വ​ള​രെ കൂ​ടു​ത​ലാ​ണ്. ന​ട തു​റ​ന്ന 16-ാം തീയ​തി വെ​ര്‍​ച്വ​ല്‍ ‍ ക്യൂ​വി​ലൂ​ടെ ബു​ക്ക്‌ ചെ​യ്ത​വ​രു​ടെ എ​ണ്ണം 11,965. 17ന് 28, 959. 18​ന് 53,955​ എ​ന്നി​ങ്ങ​നെ​യാ​ണ്.

ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന​ലെ അഞ്ചിന് ന​ട​തു​റ​ന്ന ശേ​ഷം 5.10ന് ​നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും 5.20 ന് ​ഗ​ണ​പ​തി​ഹോ​മ​വും 7.30 ന് ​ഉ​ഷ​പൂ​ജ​യും 7. 40ന് ​ഉ​ദ​യാ​സ്ത​മ​ന​പൂ​ജ​യും ന​ട​​ന്നു. തു​ട​ര്‍​ന്ന് 12ന് ക​ല​ശ​പൂ​ജ​യും 12.10ന് ​ക​ള​ഭാ​ഭി​ഷേ​ക​വും 12.30ന് ​ഉ​ച്ച​പൂ​ജ​യും തു​ട​ര്‍​ന്ന് മൂന്നിന് ന​ട അ​ട​യ്ക്കു​ക​യും ചെ​യ്തു.

മാ​സപൂ​ജ​യു​ടെ സ​മ​യ​ങ്ങ​ളി​ല്‍ പ​ടി​പൂ​ജ​യ്ക്കും ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യ്ക്കു​മാ​യി ര​ണ്ടേ​കാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യ​മെ​ടു​ക്കും. ഈ ​സ​മ​യ​ത്ത് ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന അ​യ്യ​പ്പ​ന്മാ​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ചെ​റി​യ കാ​ല​താ​മ​സം ഉ​ണ്ടാ​കുന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​വു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം 5ന് ന​ട​തു​റ​ക്ക​ല്‍, 6.30 ന് ​ദീ​പാ​രാ​ധ​ന, 6. 40 ന് ​പ​ടി​പൂ​ജ, 7. 40 ന് ​പു​ഷ്‌​പാ​ഭി​ഷേ​ക​വും ന​ട​ക്കും. തു​ട​ര്‍​ന്ന് 9ന് അ​ത്താ​ഴ പൂ​ജ​യ്ക്കു ശേ​ഷം 11 ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ം. ഇ​ന്ന​ലെ മൂ​ന്നു മ​ണി വ​രെ മാ​ത്രം 30,000ന​ടു​ത്ത് ഭ​ക്ത​ര്‍ ‍ ദ​ര്‍​ശ​നം ന​ട​ത്തി. 16ന് ​ന​ട തു​റ​ന്ന ശേ​ഷം ഇ​തു​വ​രെ 1,22,001 ഭ​ക്ത​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ക​ഴി​ഞ്ഞവ​ര്‍​ഷം തു​ലാ​മാ​സ പൂ​ജാ ദി​വ​സ​ങ്ങ​ളി​ല്‍ ആ​കെ ദ​ര്‍​ശ​നം ന​ട​ത്തി​യ ഭ​ക്ത​രെ​ക്കാ​ള്‍ ‍ കൂ​ടു​ത​ലാ​ണ്.


രാ​വി​ലെ 7.30 മു​ത​ൽ 7.50 വ​രെ​യു​ള്ള ഉ​ഷ​പൂ​ജ​ക്കു ശേ​ഷം 8.45 വ​രെ ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യ്ക്കു​ള്ള സ​മ​യ​മാ​ണ്. ഈ ​സ​മ​യ​ത്ത് 14 പ്രാ​വ​ശ്യം ന​ട അ​ട​ച്ചു​ തു​റ​ക്കും. ഇ​തി​നാ​ൽ അ​യ്യ​പ്പ​ന്മാ​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് ചെ​റി​യ കാ​ല​താ​മ​സ​മു​ണ്ടാ​കും. വൈ​കു​ന്നേ​രം നാ​ലിനു ന​ട തു​റ​ന്നാ​ൽ ആ​റിന് പ​തി​നെ​ട്ടാം​പ​ടി പ​ടി​പൂ​ജ​യ്ക്കാ​യി അ​ട​യ്ക്കും. എട്ടുമ​ണി​യോ​ടു​കൂ​ടി മാ​ത്ര​മേ പി​ന്നീ​ട് പ​ടി ക​യ​റാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

ശ​ബ​രി​മ​ല വി​ശേ​ഷ​ങ്ങ​ൾ അറിയാൻ ഹ​രി​വ​രാ​സ​നം റേ​ഡി​യോ വ​രു​ന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ശേ​ഷ​ങ്ങ​ൾ ഇ​നി വേ​ഗ​ത്തി​ൽ അ​റി​യാം. ഇ​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വംബോ​ർ​ഡ് ഓ​ൺ​ലൈ​ൻ റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും​വി​ശ്വാ​സി​ക​ൾ​ക്കു​മാ​യാ​ണ് ഹ​രി​വ​രാ​സ​നം എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ റേ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും റേ​ഡി​യോ പ്ര​വ​ർ​ത്തി​ക്കു​ക. റേ​ഡി​യോ ന​ട​ത്തി​പ്പി​ന് താത്പ​ര്യ​മു​ള്ള ക​മ്പ​നി​ക​ളി​ൽ​നി​ന്ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

റേ​ഡി​യോ മേ​ഖ​ല​യി​ൽ 15 വ​ർ​ഷ​ത്തെ പ്ര​വൃത്തി​പ​രി​ച​യമു​ള്ള​വ​ർ​ക്കാ​ണ് പ​രി​ഗ​ണ​ന ന​ൽ​കു​ക. 24 മ​ണി​ക്കൂ​റും റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​കും. ശ​ബ​രി​മ​ല വാ​ർ​ത്ത​ക​ൾ, അ​റി​യി​പ്പു​ക​ൾ, പ്ര​ത്യേ​ക സെ​ഗ്‌മെന്‌റുക​ൾ, റേ​ഡി​യോ അ​വ​താ​ര​ക​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം എ​ന്നി​വ​യാ​ണ് ഹ​രി​വ​രാ​സ​നം റേ‍​ഡി​യോ​യി​ൽ ഉ​ണ്ടാ​വു​ക. വി​വി​ധ ഭാ​ഷ​ക​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.