ന​വീ​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ കൂ​ടു​ത​ൽ മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും
Monday, October 21, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ൻ ​ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് പി​ന്തു​ണ​യു​മാ​യി കൂ​ടു​ത​ൽ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി കാ​രു​വ​ള്ളി​ൽ വീ​ട്ടി​ലേ​ക്ക്. ന​വീ​ൻ ​ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ, മ​ക്ക​ളാ​യ നി​രു​പ​മ, നി​ര​ഞ്ജ​ന, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​നും ധൈ​ര്യം പ​ക​രാ​നു​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​രും വി​വി​ധ രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളും ഇ​ന്ന​ലെ​യും വീ​ട് സ​ന്ദ​ർ​ശി​ച്ചു. എ​ല്ലാ​വ​രും ന​വീ​ന്‍റെ സേ​വ​ന​ങ്ങ​ളെ സ്മ​രി​ക്കു​ക​യും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ല​പ്പു​ഴ​യി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

നി​യ​മ​പ​ര​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും ന​വീ​ന്‍റെ കു​ടും​ബം തേ​ടി​യ​താ​യി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടുവ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ണ്ട്. എ​ല്ലാ അ​ർ​ഥ​ത്തി​ലും അ​വ​ർ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യു​ടെ​യും ദുഃ​ഖ​ത്തി​ന്‍റെയും ഒ​പ്പ​മാ​ണ് സി​പി​എം എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ഇ​ന്ന​ലെ രാ​വി​ലെ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ല​യാ​ല​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ എ​ത്തി കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു.പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്, സം​ഘ​ട​നാ​കാ​ര്യ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി വ​ർ​ഗീ​സ്, യു​വ​ജ​ന ക​മ്മീ​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റി​ന്‍റോ തോ​പ്പി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ന​വീ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ല അ​ധ്യ​ക്ഷ​ൻ വി. ​എ. സൂ​ര​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​നു​മോ​ൻ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം വി​ക്ട​ർ ടി. ​തോ​മ​സ്, ഗോ​പാ​ല​കൃ​ഷ്ണ ക​ർ​ത്ത, ഷൈ​ൻ ജി. ​കു​റു​പ്പ്, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യിരുന്നു.


ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നാ​ളെ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തും

പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ നാ​ളെ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ഓ​ടെ ഗ​വ​ർ​ണ​ർ മ​ല​യാ​ല​പ്പു​ഴ കാ​രു​വ​ള്ളി​ൽ വീ​ട്ടി​ൽ എ​ത്തും. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന ഗ​വ​ർ​ണ​ർ അ​രമ​ണി​ക്കൂ​റോ​ളം വീ​ട്ടി​ൽ ചെ​ല​വ​ഴി​ക്കും.

ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മ​ല​യാ​ല​പ്പു​ഴ​യി​ൽ ന​വീ​ന്‍റെ വീ​ടു സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലും സ​മ​ഗ്ര​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ന​വീ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, കു​റ്റ​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം ഉ​ട​ന​ടി പൂ​ർ​ത്തി​യാ​ക്കും.

വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രും സി​പി​എ​മ്മും സ്വീ​ക​രി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​സ്ഥാ​നം പി.​പി. ദി​വ്യ രാ​ജി​വ​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

കോ​ഴ​ഞ്ചേ​രി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​വ​രെ നി​യ​മ​ത്തി​ന്റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ജാ​ഥ​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഭി​ലാ​ഷ് കെ. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മാ​ര്‍​ട്ടി​ന്‍ മ​രോ​ട്ടി​മൂ​ട്ടി​ല്‍, ജേ​ക്ക​ബ് ഇ​ര​ട്ട​പു​ളി​യ്ക്ക​ല്‍, ബി​ജോ​യ് തോ​മ​സ്, തോ​മ​സ് മോ​ടി, സി. ​തോ​മ​സ്, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഷി​ബു കു​ന്ന​പ്പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.