എ​ടി​എം പു​നഃ​സ്ഥാ​പി​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Monday, October 21, 2024 4:24 AM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന സെ​ൻ​ട്ര​ൽ ബാ​ങ്കി​ൻ​റെ എ​ടി​എം കൗ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് സ​മി​തി കേ​ന്ദ്രമ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി. മു​ന്പു പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ടി​എം 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ത​ക​രാ​റി​ലാ​യ​തി​നു​ശേ​ഷം നാ​ളി​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


നി​ല​വി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വെ​ള്ളം ക​യ​റാ​ത്ത​തും കു​റേ ക്കൂ​ടി സു​ര​ക്ഷി​ത​വു​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​പ്പോ​ഴും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്ന് ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.