ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി
Sunday, October 20, 2024 4:13 AM IST
പ​ത്ത​നം​തി​ട്ട: എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി ക​ര​യോ​ഗ​ങ്ങ​ളും ക​ര​യോ​ഗ​ഭ​വ​ന​ങ്ങ​ളും സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ല​ക്ഷ്യം വി​ഭാ​വ​നം ചെ​യ്ത വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും കൃ​ത്യ​ത​യോ​ടെ ഓ​രോ ക​ര​യോ​ഗ ഭ​വ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദിത്വ​ത്തി​ലേ​ക്ക് ഓ​രോ ക​ര​യോ​ഗ നേ​തൃ​ത്വ​വും സ​ജ്ജ​രാ​ക​ണ​മെ​ന്നു താ​ലൂ​ക്ക് യൂ​ണി​യ​നി​ലെ ക​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ളു​ടെ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് എ​ൻ എ​സ് എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​വും പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നു മാ​യ അ​ഡ്വ​. ആ​ർ. ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട പ​റ​ഞ്ഞു.


എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ര​ജി​സ്ട്രാ​ർ വി. ​വി. ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 20000 സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ 4000 കോ​ടി രൂ​പ​യു​ടെ ക്ര​യ​വി​ക്ര​യം ചെ​യു​ന്ന ഏ​റ്റ​വും വ​ലി​യ സ​ന്ന​ദ്ധ സം​ഘ​ദ​ന​യാ​ണ് എ​ൻ​എ​സ്എ​സ്. എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്ര​യ​പെ​ട്ടു.​വി​വി​ധ സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക​ളെപ്പറ്റി​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​ർ ക്ലാ​സെടു​ത്തു.