കു​ടും​ബ​ശ്രീ ട്രാ​ന്‍​സ്ജെ​ൻഡ​ര്‍ ഫോ​റം നൃ​ത്ത വി​ദ്യാ​ല​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, October 22, 2024 5:35 AM IST
അ​ടൂ​ര്‍: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലെ സം​രം​ഭ​ക​ര്‍ ന​ട​ത്തു​ന്ന 'മു​ദ്രാ​പീ​ഠം' നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. അ​ടൂ​ര്‍ ന്യൂ ​ഇ​ന്ദ്ര​പ്ര​സ്ഥ​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തെ സ​മൂ​ഹ​ത്തിന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക, അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​റ​യാ​നും പ​രി​ഹ​രി​ക്കാ​നും ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​മു​ള്ള ഇ​ടം സൃ​ഷ്ടി​ക്കു​ക, സാ​മൂ​ഹ്യ​പ​ദ​വി​യും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ഫോ​റം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.


ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അം​ഗ​ങ്ങ​ളു​ടെ ടോ​ക്ക് ഷോ, ​നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ ക​ലാ​കാ​രി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്ന് എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​കും.