17കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, October 22, 2024 5:35 AM IST
തി​രു​വ​ല്ല: പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ തി​രു​വ​ല്ല പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ര​വി​പേ​രൂ​ര്‍ വ​ള്ളം​കു​ളം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​നീ​ഷ്‌ കു​ര്യാ​നാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി പ​ഠി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ഇ​യാ​ളു​ടെ അ​മ്മ​യു​ടെ വെ​ങ്കോ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട്, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. തി​രു​വ​ല്ല പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. രേ​ഖ​ക​ള്‍ റാ​ന്നി അ​ങ്ങാ​ടി പേ​ട്ട​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ക​ട​മു​റി​ക്കു​ള്ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.