പ്ര​കൃ​തിവി​ഭ​വ​ങ്ങ​ള്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​ ഉ​പ​യോ​ഗി​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, October 20, 2024 4:25 AM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തിവി​ഭ​വ​ങ്ങ​ള്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും ശാ​സ്ത്രീ​യ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഭൂ​വി​നി​യോ​ഗ​വും ക​ാലാ​വ​സ്ഥാ വ്യ​തി​യാ​ന​വും എന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ഭൂ​വി​നി​യോ​ഗ ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​കൃ​തി​വി​ഭ​വ ഡേ​റ്റാ ബാ​ങ്ക് പ്ര​കാ​ശ​ന​വും പ​ത്ത​നം​തി​ട്ട സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശാ​സ്ത്രീ​യ​മാ​യ ഭൂ​വി​നി​യോ​ഗ ആ​സൂ​ത്ര​ണ​വും പ​രി​മി​ത​മാ​യ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി ഓ​രോ പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ വി​വ​ര​ശേ​ഖ​ര​ണം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഭൂ​വി​നി​യോ​ഗാ​സൂ​ത്ര​ണ​ത്തി​ല്‍ പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നു​ള്ള ഭൂ​വി​നി​യോ​ഗ ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ പ്ര​സ​ക്തി​യു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​യാ​യി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. രാ​ജേ​ന്ദ്ര​ന്‍, സം​സ്ഥാ​ന ഭൂ​വി​നി​യോ​ഗ ബോ​ര്‍​ഡ് ക​മ്മീഷ​ണ​ര്‍ യാ​സ്മി​ന്‍ എ​ല്‍. റ​ഷീ​ദ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.