തി​രു​വ​ല്ല ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം : ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സി​നു കി​രീ​ടം
Monday, October 21, 2024 4:18 AM IST
തി​രു​വ​ല്ല: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ദീ​പ് മാ​മ്മ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ ക​രി​മ്പി​ൻ​കാ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റീ​ന വി​ശാ​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സും ര​ണ്ടാം സ്ഥാ​നം എം​ജി​എം എ​ച്ച്എ​സ്എ​സും മൂ​ന്നാം സ്ഥാ​നം തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​നാ​ണ്. ര​ണ്ടാം തി​രു​വ​ല്ല എം​ജി​എം എ​ച്ച്എ​സ്എ​സി​നും മൂ​ന്നാം സ്ഥാ​നം തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സി​നു​മാ​ണ്.

യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സും ര​ണ്ടാം സ്ഥാ​നം തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സും​മൂ​ന്നാം സ്ഥാ​നം ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി.


എ​ൽ​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം തി​രു​മൂ​ല​പു​രം ബി​കെ​ജി എ​ൽ​പി​എ​സി​നാ​ണ്. ര​ണ്ടാം സ്ഥാ​നം കാ​വും​ഭാ​ഗം ജി​എ​ൽ​പി​എ​സ് ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം തി​രു​വ​ല്ല എം​ജി​എം എ​ൽ​പി​എ​സി​നാ​ണ്.

സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സും ര​ണ്ടാം സ്ഥാ​നം തി​രു​വ​ല്ല എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം ചാ​ത്ത​ങ്കേ​രി എ​സ്എ​ൻ​ഡി​പി എ​ച്ച് എ​സി​നാ​ണ്.

സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം തി​രു​മൂ​ല വി​ലാ​സം യു​പി​എ​സും ര​ണ്ടാം സ്ഥാ​നം നി​ര​ണം എം​എ​സ്എം യു​പി​എ​സും മൂ​ന്നാം സ്ഥാ​നം തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി.

അ​റ​ബി ക​ലോ​ത്സ​വം യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ക​ട​പ്ര സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സും പ​രു​മ​ല സെ​മി​നാ​രി എ​ൽ​പി​എ​സും പ​കി​ട്ടു. എ​ൽ​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം പ​രു​മ​ല സെ​മി​നാ​രി എ​ൽ​പി​എ​സും സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ് ക​ട​പ്ര​യും പ​ങ്കി​ട്ടു .