സ്കൂ​ൾകു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​ മ​റി​ഞ്ഞു
Tuesday, October 22, 2024 5:35 AM IST
തി​രു​വ​ല്ല : നി​ര​ണ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റെ പു​ളി​ക്കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​സാ​ര​പ​രി​ക​ളു​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ നി​ര​ണം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ട​പ്ര ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ നി​ര​ണം വെ​ട്ടി​യി​ൽ ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ അ​ശോ​ക് കു​മാ​റാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. വ​ള​ഞ്ഞ​വ​ട്ട​ത്തെ സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ്ഥ​ല​ത്തി​നു​സ​മീ​പം പെ​യി​ൻ​റിം​ഗ് ന​ട​ത്തി​യി​രു​ന്ന യു​വാ​ക്ക​ൾ ഓ​ടി​യെ​ത്തി കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ശോ​ക് കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യി പു​ളി​ക്കീ​ഴ് പോ​ലീ​സ് അ​റി​യി​ച്ചു.