കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൗ​ണ്‍​സലിം​ഗ് സെന്‍റർ
Sunday, October 20, 2024 4:25 AM IST
കൊ​ടു​മ​ണ്‍:​കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ സ്നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കും ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ച്ച കൗ​ണ്‍​സലിം​ഗ് സെ​ന്‍റര്‍ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ധ​ന്യാ​ദേ​വി അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ല്‍ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ എ​സ്. വി​പി​ന്‍​കു​മാ​ര്‍, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൂ​ര്യ​ക​ലാ​ദേ​വി, എ. ​വി​ജ​യ​ന്‍ നാ​യ​ര്‍, എ. ​ജി. ശ്രീ​കു​മാ​ര്‍, പി​എ​സ് രാ​ജു, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, എം. ​ടി. സീ​ജാ​മോ​ള്‍, ല​ളി​ത രാ​മ​ച​ന്ദ്ര​ന്‍, പി. ​ആ​ര്‍. അ​നു​പ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കു​ടും​ബ പ്ര​ശ്ന​ങ്ങ​ളി​ല്‍ കൗ​ണ്‍​സലിം​ഗ്, മാ​ന​സി​ക​പി​ന്തു​ണ എ​ന്നി​വ ന​ല്‍​കി കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​ത​യു​ള്ള​താ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെയും ഇ​ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കാ​നും കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റു​ക​ളി​ലൂടെ സാ​ധ്യ​മാ​കും.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കൗ​ണ്‍​സ​ലിം​ഗ് ആ​രം​ഭി​ക്കും.