ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​ക്വാ​ഡി​നെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Monday, October 21, 2024 4:24 AM IST
പ​ത്ത​നം​തി​ട്ട: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടു​ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ളെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങ​ന്നൂ​ർ കോ​ട്ട ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ജ​യ​നാ​ണ് ( 36) പി​ടി​യി​ലാ​യ​ത്. സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടു​ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും, അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു.


പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ൻ​റ് ബ്ലോ​ക്ക് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ നി​സാ​റു​ദ്ദീ​ന്‍റെ മൊ​ഴി​പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സ് ജ​യ​നെ​തി​രേ കേ​സെ​ടു​ക്കു​ക​യും ആ​ളി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തെ​യും ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.