ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്
Monday, October 21, 2024 4:18 AM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ല ടേ​ബി​ൾ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ജ​ൻ ജേ​ക്ക​ബ്, സു​നി​ൽ കോ​ശി ജോ​ർ​ജ്‌, നൈ​നാ​ൻ എം. ​കൊ​ച്ചി​യി​ൽ, കെ. ​ഒ. ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ല്പ​തി​ൽ​പ​രം താ​ര​ങ്ങ​ൾ 13 ഇ​വ​ന്‍റു​ക​ളി​ലാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചെ​റി​യാ​ൻ നൈ​നാ​ൻ കൊ​ച്ചി​യി​ൽ, റ​ബേ​ക്ക റേ​ച്ച​ൽ മാ​ത്യു, ബെ​ഞ്ച​മി​ൻ ചെ​റി മാ​ത്യു എ​ന്നി​വ​ർ ഇ​ര​ട്ട വി​ജ​യം ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും വി​ഭാ​ഗ​ത്തി​ൽ ചെ​റി​യാ​ൻ ചാ​മ്പ്യ​നാ​യ​പ്പോ​ൾ ഇ​രു വി​ഭാ​ഗ​ത്തി​ലും ലെ​വി​ൻ തോ​മ​സി​നെ​യാ​ണ് നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


സീ​നി​യ​ർ വ​നി​താ വി​ഭാ​ഗം ചാ​മ്പ്യ​നാ​യി അ​സ്ഹ​റി​യ ജേ​ക്ക​ബ് നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ജെ​സ് ലി​ൻ റോ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യ​നാ​യ​ത്. മ​റ്റ് ഡി​വി​ഷ​നു​ക​ളി​ൽ അ​ണ്ട​ർ 11 ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ തോ​മ​സ് ജു​വാ​ൻ, ഇ​വാ​ൻ സെ​ജോ​യി​യെ​യും അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളി​ൽ ലെ​വി​ൻ തോ​മ​സ്, ഏ​ബ​ൽ ജേ​ക്ക​ബ് ഫി​ലി​പ്പി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

മാ​സ്റ്റ​ർ 40 വി​ഭാ​ഗ​ത്തി​ൽ ഡോ. ​മാ​ത്യു നൈ​നാ​നെ 3-0 ന് ​തോ​ല്പി​ച്ച് ചെ​റ​പ്പാ​ടി​ക്ക​ൽ ബെ​ന്നി ചാ​മ്പ്യ​നാ​യി. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലു​ക​ളി​ൽ അ​ണ്ട​ർ 11നി​ൽ ലി​സ സൂ​സ​ൻ മാ​ത്യു നേ​ഹ സൂ​സ​ൻ ജോ​ർ​ജി​നെ​യും അ​ണ്ട​ർ 13 ൽ ​ജെ​സ് ലി​ൻ ജോ​ബി​ൻ , ലി​സ സൂ​സ​ൻ മാ​ത്യു​വി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ണ്ട​ർ 19 ൽ ​അ​ഷി​ത മ​രി​യ ര​ഞ്ജി​ത്ത് റെ​ബേ​ക്ക റേ​ച്ച​ൽ മാ​ത്യു​വി​നെ തോ​ല്പി​ച്ച് ചാ​മ്പ്യ​നാ​യി.