ജോ​ബ് ഡ്രൈ​വി​ൽ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ തി​ര​ക്ക്
Sunday, October 20, 2024 4:25 AM IST
പ​ത്ത​നം​തി​ട്ട:​ തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല​യി​ല്‍ ന​ട​ക്കു​ന്ന ജോ​ബ് ഡ്രൈ​വു​ക​ളി​ല്‍ ര​ണ്ടാ​മ​ത്തെ ജോ​ബ് ഡ്രൈ​വ് പൂ​ര്‍​ത്തി​യാ​യി. മൂ​ന്നാ​മ​ത്തെ ജോ​ബ് ഡ്രൈ​വ് 26ന് ​മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ല്‍ത്തന്നെ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നും അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചുതു​ട​ങ്ങി.
ഇ​ന്ന​ലത്തെ ജോ​ബ് ഡ്രൈ​വി​ല്‍ 810 തൊ​ഴി​ല​ന്വേ​ഷ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ്പോ​ട്ട് റ​ജി​സ്ട്രേ​ഷ​നി​ല്‍ മാ​ത്രം ഇ​രു​നൂറു പേ​ര്‍ പ​ങ്കെ​ടു​ത്തു. ര​ണ്ടാ​യി​ര​ത്തി ഇ​രു​ന്നൂറ് അ​പേ​ക്ഷ​ക​ളു​ടെ മു​ഖാ​മു​ഖ​മാണ് ന​ട​ന്ന​ത്.

പ്രഫ​ഷ​ണ​ല്‍ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് മാ​ത്ര​മാ​യി പ​തി​നാ​യി​ര​ത്തി​ലേ​റേ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങളിലാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ജോ​ബ് ഡ്രൈ​വി​ല്‍ 53 ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നഴ്സി​ംഗ് റിക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വി​നും ഈ ​തൊ​ഴി​ല്‍ മേ​ള​യി​ല്‍ തു​ട​ക്കംകു​റി​ച്ചു. ജ​ര്‍​മ​നി​യി​ലേ​ക്കും ഓസ്ട്രേ​ലി​യാ​യി​ലേ​ക്കു​മാ​യി ഏ​താ​ണ്ട് 2500ഓ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ന​ഴ്സു​മാ​ര്‍​ക്ക് മാ​ത്ര​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്.


സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ മാ​ത്യൂ ടി. തോ​മ​സ് എംഎ​ല്‍എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ ജോ​ബ് ഡ്രൈ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.