ഇ​രു​വെ​ള്ളി​പ്ര സ്കൂ​ളി​ൽ ജൂ​ബി​ലി വി​ളം​ബ​ര​വും ക​ലോ​ത്സ​വ വി​ജ​യ​ദി​നാ​ഘോ​ഷ​വും
Tuesday, October 22, 2024 5:35 AM IST
തി​രു​വ​ല്ല: ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി വി​ളം​ബ​ര ജാ​ഥ​യും ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ വി​ജ​യ​ദി​ന​വും ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത മു​ഖ്യ ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ലെ​ജു എം. ​സ​ഖ​റി​യ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, പ്രി​ൻ​സി​പ്പൽ ജ​യ മാ​ത്യൂ​സ്, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് ഫാ. ഫി​ലി​പ്പ് താ​യി​ല്യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ലാ​റ്റി​നം ജൂ​ബി​ലി വി​ളം​ബ​ര ജാ​ഥ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നി​ൽ എ​ത്തി തി​രി​കെ സ്കൂ​ളി​ൽ സ​മാ​പി​ച്ചു.