കു​ര​ന്പാ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി: മി​നി ലോ​റി വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചുത​ക​ർ​ത്തു
Tuesday, September 24, 2024 5:05 AM IST
പ​ന്ത​ളം: എം​സി റോ​ഡി​ൽ കു​ര​മ്പാ​ല ഇ​ട​യാ​ടി ജം​ഗ്ഷ​നു സ​മീ​പം മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട മി​നി ലോ​റി സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മി​നി ലോ​റി ഓ​ടി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ചൊ​വ്വ​ള്ളൂ​ർ മു​ര​ളി ഭ​വ​നി​ൽ ആ​ശി​ഷി​നാ​ണ് (30) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡ് സൈ​ഡി​ലെ കു​ര​മ്പാ​ല, ക​ളി​യി​ക്ക​ൽ​ത്തു​ണ്ടി​ൽ, അ​മ്മി​ണി ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള വീ​ടി​ന്‍റെ മ​തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശ​ര​ത് കു​മാ​റും കു​ടും​ബ​വും അ​പ​ക​ട​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.


ഇ​ന്ന​ലെ രാ​വി​ലെ 6. 45നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​ടൂ​രി​ൽ​നി​ന്നും എ​ത്തി​യ അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം അ​പ​ക​ട​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി ഇ​ടി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. എം​സി റോ​ഡി​ൽ കു​ര​മ്പാ​ല​യി​ൽ എ​തി​രേ വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം ഇ​ടി​ച്ച​ത്.

കോ​ട്ട​യ​ത്തു​നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കോ​ട്ട​യം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​രു​മ്പോ​ൾ ബ്രേ​ക്ക് ചെ​യ്ത അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം പാ​ളി കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.