മാ​മ്മ​ൻ മ​ത്താ​യി അ​നു​സ്മ​ര​ണം
Tuesday, September 24, 2024 5:05 AM IST
തി​രു​വ​ല്ല: ഭ​വി​ഷ്യ​ത്തു​ക​ളോ പ്ര​ത്യാ​ഘാ​ത​ങ്ങ​ളോ പ​രി​ഗ​ണി​ക്കാ​തെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നു പോ​രാ​ടി​യ നി​ർ​ഭ​യ​നാ​യ നേ​താ​വാ​യി​രു​ന്നു മാ​മ്മ​ൻ മ​ത്താ​യി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി. മാ​മ്മ​ൻ മ​ത്താ​യി​യു​ടെ 21 - ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു മേ​പ്രാ​ൽ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കേ​ര​ള കോ​ൺ​ഗ്ര​സ് തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ൺ, ബി​ജു ല​ങ്കാ​ഗി​രി, ഷി​ബു പു​തു​ക്കേ​രി, ജോ​ർ​ജ് മാ​ത്യു, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, വി.ആ​ർ. രാ​ജേ​ഷ്, ബി​നു കു​രു​വി​ള, ജോ​ൺ എ​ബ്ര​ഹാം, ജേ​ക്ക​ബ് ചെ​റി​യാ​ൻ, രാ​ജ​ൻ വ​ർ​ഗീ​സ്, അ​ജു ഉ​മ്മ​ൻ, മാ​ത്യു മു​ള​മൂ​ട്ടി​ൽ, സൂ​സ​ൻ വ​ർ​ഗീ​സ്, പി. ​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.