കാ​പ്പ നി​യ​മ​പ്ര​കാ​രം കരുതൽ ത​ട​ങ്ക​ലി​ലാ​ക്കി
Sunday, September 22, 2024 3:10 AM IST
കായം​കു​ളം: കാ​പ്പ നി​യ​മ​പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ അ​നൂ​പ് ഭ​വ​നം വീ​ട്ടി​ൽ അ​നൂ​പി(ശ​ങ്ക​ർ-27)നെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യാ ശ്ര​മം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2023ൽ ​കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ 2021ൽ ​ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യെ​ങ്കി​ലും ഇ​ത് ലം​ഘി​ച്ച് ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തിരുന്നു.