വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട തൊ​ഴി​ല്‍പ​ദ്ധ​തി: ഹെ​ല്‍​പ് ഡെ​സ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും
Sunday, September 22, 2024 3:10 AM IST
പ​ത്ത​നം​തി​ട്ട: വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട തൊ​ഴി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും 23, 24 തീ​യ​തി​ക​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

26 ന് ​മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കാ​മ്പ​സി​ല്‍ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ഉ​ണ്ടാ​കും. 30000-ലേ​റെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വി​വി​ധ വി​ഭാ​ഗ​ത്തി​ലാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ല്‍ അ​റു​പ​തി​ലേ​റെ ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കും. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഐ​റ്റി​ഐ, ഡി​പ്‌​ളോ​മ, ഡി​ഗ്രി, പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍ എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കാ​യി​ട്ടാ​ണ് ഈ ​തൊ​ഴി​ല്‍​മേ​ള വ​ഴി തൊ​ഴി​ല​വ​സ​രം സാ​ധ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

എ​ന്‍​ജി​നി​യ​റിം​ഗ്, ന​ഴ്‌​സിം​ഗ്, ഒ​പ്‌​റ്റൊ​മെ​ട്രി തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ജോ​ബ് ഫെ​യ​റി​ല്‍ ല​ഭ്യ​മാ​ണ്. പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തൊ​ഴി​ല്‍​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​ടെ ഒ​രു ത​സ്തി​ക​യി​ലേ​ക്കെ​ങ്കി​ലും കു​റ​ഞ്ഞ​ത് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്കാ​ണ് തൊ​ഴി​ല്‍​മേ​ള​യി​ലെ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക.

23, 24 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് ഡി​ഡ​ബ്ല്യു​എം​എ​സ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും അ​വ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​ടെ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.


സി​ഡി​എ​സ്, എ​ഡി​എ​സ്, ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ എ​ല്ലാ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്കും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ട സ​ഹാ​യം ന​ല്‍​കും.

ജി​ല്ല​യി​ലെ അ​ഞ്ച് ജോ​ബ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി അ​ടു​ത്തു​ള്ള ജോ​ബ്‌​സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ വി​ളി​ക്കു​ക​യോ ചെ​യ്യ​ണം. തി​രു​വ​ല്ല (പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്)- 8714699500, ആ​റ​ന്മു​ള (കോ​ഴ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്)- 8714699495, കോ​ന്നി (സി​വി​ല്‍ സ്റ്റേ​ഷ​ന്‍) - 8714699496, റാ​ന്നി ( റാ​ന്നി ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്)- 8714699499, അ​ടൂ​ര്‍ (പ​റ​ക്കോ​ട് ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്)- 8714699498.