വൈ​ദി​ക, സ​ന്യ​സ്ത സ​മ്മേ​ള​നം 25ന്
Monday, September 23, 2024 12:03 AM IST
തി​രു​വ​ല്ല: നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ട്ര​സ്റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വൈ​ദി​ക, സ​ന്യ​സ്ത സ​മ്മേ​ള​നം 25നു ​രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങനാ​ശേ​രി അ​തി​രൂ​പ​ത നിയുക്ത ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ബി​ഷ​പ് ഡോ.​തോ​മ​സ് സാ​മു​വേ​ല്‍ വേ​ദ​പ​ഠ​ന ക്ലാ​സ് ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ.​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്്‌​നാ​ത്തി​യോ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.